ചെമ്പിലോട്: മാച്ചേരി മാപ്പിള എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും പൗരപ്രമുഖനുമായ അബ്ദുൽ ഹമീദ് (85) നിര്യാതനായി. പള്ളിപ്പൊയിൽ മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ചെമ്പിലോട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, ചെമ്പിലോട് യു.ഡി.എഫ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഇളമ്പിലാട്ട് കേളോത്ത് റുഖിയ. മക്കൾ: സമീറ (പ്രധാനാധ്യാപിക പള്ളിപ്പൊയിൽ), സമീന (യു.എ.ഇ), സഹീല (അധ്യാപിക, ചെമ്പിലോട് എൽ.പി സ്കൂൾ), സഫ്വാന (ഒമാൻ), സുമയ്യത് (യു.എ.ഇ), വഹീബ, സുഹൈൽ (യു.എ.ഇ), സഹൽ, വഹബ് (യു.എ.ഇ). മരുമക്കൾ: നിസാർ (എക്സൈസ് ഇൻസ്പെക്ടർ), മുഹമ്മദ് (യു.എ.ഇ), ഫൈസൽ (കുവൈത്ത്), റാഷിദ് (യു.എ.ഇ), ഹനീഫ (ഒമാൻ). സഹോദരങ്ങൾ: ഡോ. സുബൈർ ഹാജി (തളിപ്പറമ്പ് ശിഫ ക്ലിനിക്), ഡോ. ഫാത്തിമ.