പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ അധ്യാപകൻ വട്ടപ്പറമ്പിൽ കുട്ട്യാലി കുരിക്കൾ (81) നിര്യാതനായി.
പൂക്കോട്ടുംപാടം എ.യു.പി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ്, പൂക്കോട്ടുംപാടം വലിയ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, അഞ്ചാംമൈൽ യമാനിയ്യ മാനേജ്മെന്റ് കമ്മിറ്റി ഭാരവാഹി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.
ഭാര്യ: ഉമ്മുൽ വാഹിദ. മക്കൾ: ബഷീർ അലി (റിട്ട. അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ), ബുഷ്റ, ഷിഹാബുദ്ദീൻ (ട്രാക് ഓൺ കൊറിയർ സർവിസ്, പൂക്കോട്ടുംപാടം), അമീർഅലി (ദുബൈ), ശബീർ അലി (പ്യൂൺ എ.യു.പി.എസ് പൂക്കോട്ടുംപാടം), നസീബ, സുമയ്യ, ബിസ്മിത.
മരുമക്കൾ: ബീരാൻ നീലാമ്പ്ര, ഷാജഹാൻ, ജലീൽ, നിജാസ് ബാബു, സമീറ (അസി. പ്രഫ. നിലമ്പൂർ ഗവ. കോളജ്), നജ്ല, ബേനസീറ, നൈഫ.