കുരുവട്ടൂർ: പരേതനായ എ.പി. ഗംഗാധരന്റെ (റിട്ട. അധ്യാപകൻ ഗവ. ഐ.ടി.ഐ) ഭാര്യ ഇടുക്കപ്പാറ അമ്പാടിയിൽ താമസിക്കും മേലെ കുറ്റ്യാഴത്തിൽ അംബുജാക്ഷി (79) നിര്യാതയായി. മക്കൾ: എം.കെ. സുരേഷ്കുമാർ (ശ്രേയസ് കൺസ്ട്രക്ഷൻസ്, സി.എസ്.ഐ ബിൽഡിങ്, കോഴിക്കോട്), എ.പി മനോജ്കുമാർ, എ.പി. പത്മകുമാരി. മരുമക്കൾ: എൻ. ഹരിദാസൻ (റിട്ട. അധ്യാപകൻ), ഷൈജ നെല്ലിയേരി, പരേതയായ റീനാദേവി. സഹോദരങ്ങൾ: പി.ടി. സുന്ദരൻ, പി.ടി. ശശികുമാർ, പി.ടി. ശോഭന, പി.ടി. ഷർമിള, പരേതനായ ശ്രീനിവാസൻ. സഞ്ചയനം ഞായറാഴ്ച.