രാമനാട്ടുകര: വാകേരി പുറക്കാട്ടിരി പരേതനായ അപ്പുക്കുട്ടിയുടെ മകൻ വി.പി. ബാലരാമൻ (76) സേവാമന്ദിരം സ്കൂളിനു സമീപമുള്ള പൊറ്റപ്പടി ബിജിത്ത് നിവാസിൽ നിര്യാതനായി. മാതാവ്: മരക്കാട്ടുപുറത്തു നാരായണി. ഭാര്യ: കാഞ്ചന ബാലറാം (റിട്ട. ജൂനിയർ സൂപ്രണ്ട്, മുൻസിഫ് മജിസ്ട്രേറ്റ് കോടതി, പെരിന്തൽമണ്ണ). മകൾ: ബിജിമോൾ. മരുമകൻ: വികാസ് (വടകര). സഹോദരങ്ങൾ: വി.പി. പുരുഷോത്തമൻ, പരേതരായ വേണുഗോപാലൻ, വസുമതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് മാങ്കാവ് ശ്മശാനത്തിൽ. സഞ്ചയനം ശനിയാഴ്ച.