ചെങ്ങന്നൂർ: ബുധനൂർ പടിഞ്ഞാറ് പുല്ലംകൊച്ചി അനീഷ് ഭവനത്തിൽ അരവിന്ദാക്ഷൻ പിള്ള (69) നിര്യാതനായി. ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിതഭായി. മക്കൾ: അജീഷ് അരവിന്ദ്, അനീഷ് അരവിന്ദ്. മരുമകൾ: പവിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.