റാന്നി: റാന്നി പാലത്തിൽനിന്ന് ചാടിയയാൾ പമ്പാനദിയിൽ മുങ്ങിമരിച്ചു. പത്തനംതിട്ട മൈലപ്ര മടത്തുംമൂട്ടിൽ ജയിസണെയാണ് (48) വെള്ളിയാഴ്ച റാന്നി പാലത്തിന് താഴെ ഇളങ്കാവിൽ കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഒമ്പതിന് പാലത്തിൽനിന്ന് പമ്പാനദിയിലേക്ക് ഒരാൾ ചാടിയതായി റാന്നി പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ചറിയിച്ചിരുന്നു. പാലത്തിന് താഴെ പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തനായില്ല. പിന്നീട് നടത്തിയതിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറനാളായി വിദേശത്ത് ജോലി ചെയ്തുവരുകയായിരുന്ന ജയിസൺ ഒരുവർഷമായി നാട്ടിലുണ്ടായിരുന്നു. കുടുബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. രണ്ട് കുട്ടികൾ ഭാര്യക്കൊപ്പമാണെന്ന് സഹോദരി പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.