അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീറിന്റെ ഏക മകൻ മുഹമ്മദ് ഹുസൈനാണ് (17) മരിച്ചത്. അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. വെള്ളിയാഴ്ച രാവിലെ പുന്നപ്ര നർബോണ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സുഹൃത്തുക്കളായ നാലുപേർ കുളിക്കാനിറങ്ങിയത്. ഇവർ തിരമാലയിൽപെട്ടു. മത്സ്യത്തൊഴിലാളികൾ മൂന്നുപേരെ രക്ഷപ്പെടുത്തി. ഹുസൈനെ രക്ഷിക്കാനായില്ല. പുന്നപ്ര പൊലീസും തോട്ടപ്പള്ളി തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.