ചങ്ങരംകുളം: മൂക്കുതല പന്താവൂർ മനക്കൽ പ്രഫ. പി.എസ്. നാരായണൻ (78) നിര്യാതനായി. തൃശൂർ കേരളവർമ കോളജ് റിട്ട. പ്രിൻസിപ്പലാണ്.
ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂർ ജില്ല സെക്രട്ടറി, പ്രസിഡൻറ്, തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, സമ്പൂർണ സാക്ഷരത മിഷൻ ജില്ല അസി. കോഓഡിനേറ്റർ, എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. തിരുവനന്തപുരത്ത് മകന്റെ വസതിയിലായിരുന്നു അന്ത്യം.
ഭാര്യ: നളിനി. മക്കൾ: രഞ്ജിത്ത് (ഇംഗ്ലീഷ് ഇന്ത്യ ക്ലേയ്സ് തിരുവനന്തപുരം), സജിത്ത് (ഒട്ടേര ഹോട്ടൽ ബംഗളൂരു). മരുമക്കൾ: നവനീത (ഏഷ്യനെറ്റ് കമ്യൂണിക്കേഷൻസ്), പ്രിയ.
മൃതദേഹം വെള്ളിയാഴ്ച രണ്ടോടെ തിരുവനന്തപുരത്തുനിന്ന് കുന്നംകുളം കാണിപ്പയ്യൂരിലെ സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുവരും. ശനിയാഴ്ച ഉച്ചക്ക് രണ്ടുവരെ അവിടെ പൊതുദർശനത്തിനുവെക്കും. സംസ്കാരം മൂന്നിന് ചങ്ങരംകുളം മൂക്കുതലയിലെ തറവാട്ടുവളപ്പിൽ.