തിരൂര്‍ക്കാട്: തോണിക്കര റോഡില്‍ താമസിക്കുന്ന പുതിയങ്ങാടി അയമു (73) നിര്യാതനായി. പിതാവ്: പരേതനായ പുതിയങ്ങാടി മുഹമ്മദ്. മാതാവ്: ബിയ്യ. ദീര്‍ഘകാലം പ്രവാസി ആയിരുന്ന അയമു, തിരൂര്‍ക്കാട് നുസ്രതുൽ ഇസ്ലാം അസോസിയേഷൻ മുന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ: തയ്യില്‍ മറിയ വലമ്പൂര്‍. മക്കള്‍: ആസിഫ് അഹ്മദ് (റിയാദ്), അജ്മല്‍ റാസി (ഖത്തര്‍), അസ്മിന (ഖത്തര്‍). മരുമക്കള്‍: കൊട്ടിലങ്ങത്തൊടി യാസ്മിന് (കരിങ്ങനാട്), അഫീഫ കരുവള്ളി പാത്തിക്കല്‍ (രാമപുരം), അബ്ദുല്‍നാസര്‍ കൂതാര്തൊടി (എടത്തനാട്ടുകര).
സഹോദരങ്ങൾ: നബീസ, മുഹമ്മദ് ബഷീര്‍, ഉമ്മർ, ആസ്യ ടീച്ചര്‍, ഉസ്മാന്, ഡോ. അബ്ദു റഷീദ്, സാബിറ, മുഹമ്മദ് അസ്ലം. ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തിരൂര്‍ക്കാട് ഖാസിം ദര്‍വീഷ് മസ്ജിദില്‍.