താനൂർ: തെയ്യാല മണലിപ്പുഴയിലെ നീലങ്ങത്ത് സൈദാലി (71)നിര്യാതനായി.
മണലിപ്പുഴ മഹല്ല് സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, സുന്നി മഹല്ല് ഫെഡറേഷൻ യൂനിറ്റ് പ്രസിഡന്റ്, എസ്.വൈ.എസ് യൂനിറ്റ് പ്രസിഡന്റ്, മുസ്ലിം ലീഗ് പഞ്ചായത്ത് കൗൺസിലർ, മണലിപ്പുഴ ജി.എം.എൽ.പി സ്കൂൾ പി.ടി.എ പ്രസിഡന്റ്, അൽ അസ്ഹർ ഇംഗ്ലീഷ് സ്കൂൾ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: സൈനബ. മക്കൾ: ഫൈസൽ, ജാബിർ (ഇരുവരും സൗദി), ജസീന, ഫായിസ. മരുമക്കൾ: ഷൗക്കത്ത് താനാളൂർ, സിദ്ദീഖ് കോട്ടക്കൽ, ജഫ്സീന, ഷിഫാന.