തേഞ്ഞിപ്പലം: പഞ്ചായത്ത് മുൻ പ്രസിഡന്റ് ചെനക്കലങ്ങാടി സ്വദേശി മാതാപ്പുഴ താമസിക്കുന്ന തൃക്കണ്ണൂർ പിലാത്തോട്ടത്തിൽ മുഹമ്മദ് ഉസ്മാൻ (കമ്മുക്കുട്ടി-73) നിര്യാതനായി.
മുൻ കെ.പി.സി.സി അംഗം ടി.പി. അബുവിന്റെ മകനാണ്. പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, തേഞ്ഞിപ്പലം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വള്ളിക്കുന്ന് ബ്ലോക്ക് കോൺഗ്രസ് സെക്ര, തേഞ്ഞിപ്പലം പടിഞ്ഞാറെ മഹല്ല് കമ്മറ്റി അംഗം, ചെനക്കലങ്ങാടി മദ്റസ കമ്മിറ്റി അംഗം, ദീർഘ കാലം ചെനക്കലങ്ങാടി ഗവ. യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: അയിഷ ബീവി. മക്കൾ: സബാഹ്(സൗദി), നാസിക്(ദുബൈ), നിഷാദ് (സൗദി). മരുമക്കൾ: ഹസീന, അനീസ ജസിയ.