മങ്കട: അറ്റകുറ്റപ്പണിക്കിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കരാർ തൊഴിലാളിയായ യുവാവ് മരിച്ചു. മങ്കട സ്വദേശി മണിയറയിൽ ഷബീർ (29) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മങ്കട മേലെ അങ്ങാടിയിൽ കൂട്ടിൽ റോഡിൽ പി.ടി. കോംപ്ലക്സിന് മുന്നിലുള്ള വൈദ്യുതി കാലിൽ ലൈന് മാറ്റുന്നതിനുള്ള പ്രവൃത്തി നടക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഉടൻതന്നെ മങ്കട ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ്. മാതാവ്: ഖദീജ. സഹോദരങ്ങൾ: സമീർ, സഫീർ, ഷമീന.