പെരിന്തൽമണ്ണ: പ്രമുഖ റസ്റ്റാറന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളത്തെ പാലങ്ങോൽ മുഹമ്മദ് ഷിബിലി (42) ദോഹയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ദോഹയിലെ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ഫൗസിയ. പിതാവ്: മുഹമ്മദ് പാലങ്ങോൽ. മാതാവ്: സുലൈഖ. മക്കൾ: ഹന, ഇസാൻ, അമാൽ.