കാഞ്ഞിരോട്: കാഞ്ഞിരോട് 220 കെ.വി സബ്സ്റ്റേഷൻ ക്വാർട്ടേഴ്സിന് സമീപം കരക്കാട്ട് സൽസബീൽ താമസിക്കുന്ന അബ്ദുറഹ്മാൻ (88) നിര്യാതനായി. കണ്ണൂർ കൊയ്യോട് സ്വദേശിയാണ്. ദീർഘകാലം ബംഗളൂരുവിൽ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ കരക്കാട്ട് ഫാത്തിമ. പരേതരായ കൊയ്യോട് സ്വദേശികളായ ഫാത്തിമയുടെയും അബ്ദുല്ലയുടെയും മകനാണ്. മക്കൾ: അബ്ദുൽ ഷുക്കൂർ (ബംഗളൂരു), സൈനബ (കാഞ്ഞിരോട്), മൈമൂന (പാലയോട്), റുഖിയ (മാണിയൂർ). മരുമക്കൾ: അഹമ്മദ്, അബ്ദുറഹ്മാൻ (പാലയോട്), മൊയ്തു മാണിയൂർ (ബംഗളൂരു കെ.എം.സി.സി). സഹോദരങ്ങൾ: പരേതരായ അബൂബക്കർ, മുഹമ്മദ്, അബ്ദുൽ കാദർ അസീസ്.