പാനൂർ: വിളക്കോട്ടൂരിലെ കെ. വാസു മാസ്റ്റർ കരുവള്ളിയിൽ (78) നിര്യാതനായി. (റിട്ട. പ്രിൻസിപ്പൽ പി.ആർ.എം കൊളവല്ലൂർ എച്ച്.എസ്.എസ്, മുൻ പൊയിലൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, വിളക്കോട്ടൂരിലെ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്, മുൻ പഞ്ചായത്തംഗം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്). പിതാവ്: പരേതനായ കരുവള്ളിയിൽ കുഞ്ഞിരാമൻ മാസ്റ്റർ. മാതാവ്: പരേതയായ യശോദ. ഭാര്യ: ഗീത. മക്കൾ: ഷാജിന (വിളക്കോട്ടൂർ യു.പി അധ്യാപിക), ഷാലി (വിളക്കോട്ടൂർ യു.പി അധ്യാപിക ), ഷിഖ (പി.ആർ.എം.എച്ച്.എസ്.എസ് കൊളവല്ലൂർ അധ്യാപിക). മരുമക്കൾ: അനൂപ് മമ്പറം (കീഴത്തൂർ യു.പി റിട്ട. പ്രധാനാധ്യാപകൻ), ഹരി ബിസിനസ്സ് (ഈസ്റ്റ് വള്ള്യായി). സഹോദരങ്ങൾ: ശാന്ത (പാലത്തായി ), ചന്ദ്രി (ബാംഗ്ലൂർ), സരസു, സുരേന്ദ്രൻ, വത്സരാജൻ (ബോംബെ), വിജയൻ (റിട്ട. അധ്യാപകൻ വിളക്കോട്ടുർ യു.പി), ശ്രീനിവാസൻ (റിട്ട. പ്രധാനാധ്യാപകൻ പി.ആർ.എം.എച്ച്.എസ്.എസ് പാനൂർ).