ചക്കരക്കല്ല്: പള്ളിപ്പൊയിൽ മഹാത്മ മന്ദിരത്തിന് സമീപം ഷഹാമാസിൽ എൽ.വി. അശ്രഫ് (64) നിര്യാതനായി. കണ്ണർ രാജീവ് ഗാഡി റോഡിൽ വ്യാപാരിയായിരുന്നു. (ഷഹാമ എന്റർപ്രൈസ് മിൽമ, പള്ളിപ്പൊയിൽ ജമാ അത്ത് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ആയിരുന്നു). ചേലോറ റോഡ്സ് ആൻഡ് ബിൽഡിങ് സൊസൈറ്റി ഡയറക്ടർ ആണ്. ബൂത്ത് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.ഭാര്യ: റഷീദ. മക്കൾ: ഷമീം, ഷഫീർ, ഷഹാമ. മരുമക്കൾ: അഫ്ന ഷിബിൻ, നഹാസ്. സഹോദരങ്ങൾ: അഫ്സത്ത്, സറീന, ഷഫീഖ്, ഷൗക്കത്തലി, ഇസ്ഹാഖ് (എല്ലാവരും ചാലാട്). ഖബറടക്കം നെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളിപ്പൊയിൽ ഖബർസ്ഥാനിൽ.