ശ്രീകണ്ഠപുരം: ചുഴലിയിൽ കെ.സി. വിക്രമൻ (66) നിര്യാതനായി. പരേതരായ കെ.എൻ. ചക്രപാണിയുടെയും കെ. ശാരദയുടെയും മകനാണ്. ഭാര്യ: ബീപ്പാട്ട് സത്യഭാമ. മക്കൾ: വിപിൻ, വിനീഷ്. സഹോദരങ്ങൾ: കെ.സി. വിജയൻ (കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന കാർഷിക കടാശ്വാസ കമീഷൻ അംഗം), സുരേഷ്, പ്രദീപൻ, പ്രസീത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.