അലനല്ലൂർ: എടത്തനാട്ടുകര അണയംകോട് പരേതനായ പാറോക്കോട്ട് ഉമ്മർ ഹാജിയുടെ മകൻ മുഹമ്മദ് അബ്ദുസ്സലാം ഹാജി (കുഞ്ഞു ഹാജി -75) നിര്യാതനായി. എടത്തനാട്ടുകര ഓർഫനേജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, അണയംകോട് ജുമാമസ്ജിദ് മുതവല്ലി, അലനല്ലൂർ പഞ്ചായത്ത് മുൻ അംഗം എന്നീ നിലകളിൽ സേവനം ചെയ്തിരുന്നു. ഭാര്യ: റുഖിയ നെട്ടുതൊടിക (മഞ്ചേരി). മക്കൾ: റസിയ, ഉമ്മർകോയ (നാണി), സുജിത ബേബി, സൈറാബാനു. മരുമക്കൾ: റിട്ട. ഡിവൈ.എസ്.പി ബഷീർ കണ്ണംതൊടി (വെട്ടത്തൂർ), ഷാഹിദ ഉമ്മർകോയ അമ്പാളി (വേങ്ങര), മൂസ പനക്കൽ (വേങ്ങര), പരേതനായ നെടുംകണ്ടത്തിൽ മജ്രംകണ്ടി അർഷാദ് (മുക്കം).