കാഞ്ഞങ്ങാട്: അബൂദബിയിലെ സുന്നി പ്രാസ്ഥാനികരംഗത്തെ നിറസാന്നിധ്യമായിരുന്ന സി.എച്ച്. അബ്ദുല്ല ഹാജി ചിത്താരി (68) നിര്യാതനായി. പരേതരായ അബ്ദുറഹ്മാന്റെയും സൈനബിയുടെയും മകനാണ്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ഇപ്പോള്‍ പ്രവാസം മതിയാക്കി നാട്ടിലായിരുന്നു. ഭാര്യ: കുഞ്ഞാസിയ. മക്കള്‍: സമീര്‍, മന്‍സൂര്‍, രിഫാഈ, ഹഫ്സത്ത്, സുമയ്യ. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത് തുടങ്ങിയവര്‍ അനുശോചിച്ചു.