ഉദുമ: ഉദുമയിലെ ആദ്യകാല തയ്യൽ തൊഴിലാളി കൊക്കാലിലെ ടി.വി. ദാമോദരൻ (86) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം കളനാട് തെക്കേക്കര പ്രാദേശിക സമിതി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ: നാരായണി. മക്കൾ: ടി.വി. ബാലകൃഷ്ണൻ (സബ് ഇൻസ്പെക്ടർ, മാങ്ങാട്ട് പറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ), രഞ്ജിത്ത് കുമാർ (സെക്യൂരിറ്റി ഓഫിസർ, ഐ.സി.ഐ.സി ബാങ്ക് കാസർകോട്), ജയകുമാരി ഞെക്ലി, അജിത കാഞ്ഞങ്ങാട് (സ്വീപ്പർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാഞ്ഞങ്ങാട്), അരുണ പള്ളിക്കര (ആശാ വർക്കർ). മരുമക്കൾ: കൃഷ്ണൻ ഞെക്ലി (മുൻ പ്രവാസി), പരേതനായ കുമാരൻ കാഞ്ഞങ്ങാട്, രവീന്ദ്രൻ പള്ളിക്കര, സുരേഖ (ഹെഡ് ക്ലർക്ക്, മൃഗസംരക്ഷണ വകുപ്പ്, കാസർകോട്), നിഷ്മിത (എച്ച്.ഡി.എഫ്.സി ബാങ്ക്, കാസർകോട്).