ചരള്: ആദ്യകാല കുടിയേറ്റ കര്ഷകന് ജയിംസ് പാംപ്ലാനിയില്‍ (പാപ്പുചേട്ടന്‍ -98) നിര്യാതനായി. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പിതൃസഹോദരനും വൈ.എം.സി.എ ഇരിട്ടി സബ് റീജനന്‍ ജനറല്‍ കണ്‍വീനര്‍ കെ.സി. അബ്രഹാമിന്റെ ഭാര്യാപിതാവുമാണ്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: വത്സമ്മ (കുടക്), ലിസമ്മ (റിട്ട. എച്ച്.എം മഞ്ഞളാംപുറം യു.പി.എസ്), സിസ്റ്റര്‍ ലീല (ബംഗളൂരു), ജോളി (കുടക്), ഷേര്‍ലി (അബൂദബി), സാബു, സാജന് (കുവൈത്ത്), ജയ്സി (ബംഗളൂരു), ടെന്‍സി (കേളകം), ജിന്‍സി (തലശ്ശേരി), സിസ്റ്റര്‍ ഗ്രെയ്സ്, ജോണി, പരേതനായ സ്റ്റാനിച്ചന്. മരുമക്കള്‍: അബ്രഹാം കച്ചിറയില്‍, ജോസ് കുറുന്തോട്ടം, ജാസ്മിന്, ബിനി, ബിജു, റോഷ്നി, ടോമി, ഷാജി, ലാലി, പരേതനായ അല്‍ഫോന്‍സ് രാജ്. മൃതദേഹം ശനിയാഴ്ച രാവിലെ ഏഴുവരെ കേളകം കച്ചിറയില്‍ ഭവനത്തിലും, 7.30 മുതല്‍ 11 വരെ സഹോദരന് കുറുവച്ചന് പാംപ്ലാനിയുടെ ഭവനത്തിലും പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് 11ന് ചരള് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം സെമിത്തേരിയില്‍ സംസ്കരിക്കും.