കരിവെള്ളൂർ: ആണൂരിലെ ഓട്ടോ ഡ്രൈവർ കെ.പി. സത്യന്റെ ഭാര്യ പി.വി. വല്ലി (55) നിര്യാതയായി. കരിവെള്ളൂർ ദിനേശ് ബീഡി തൊഴിലാളിയാണ്. ആണൂർ നാഷനൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വനിത വേദി പ്രസിഡന്റാണ്. പിതാവ്: പരേതനായ കെ. നാരായണൻ. മാതാവ്: പി.വി. ജാനകി. മക്കൾ: ജോജി വി. സത്യൻ, ജിജി വി. സത്യൻ. മരുമകൻ: സി.വി. രഹ്നേജ് (റൂറൽ ബാങ്ക് പയ്യന്നൂർ, ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ). സഹോദരങ്ങൾ: പി.വി. ശോഭ, പി.വി. ലത, പി.വി. ബിന്ദു (അധ്യാപിക, ജി.എൽ.പി സ്കൂൾ പടന്നക്കാട്).