കുടിയാന്മല: പടവിൽ ത്രേസ്യാമ്മ (88) നിര്യാതയായി. പാലാ ഇടമറ്റം ചരണക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സിറിയക്, അഗസ്റ്റിൻ, ടോം, ജോസ്, അലക്സ് (മാതൃഭൂമി, കണ്ണൂർ). മരുമക്കൾ: മേരിക്കുട്ടി കാരിക്കൊമ്പിൽ (ചന്ദനക്കാംപാറ), റെജിന ചാലിൽ (കച്ചേരിക്കടവ്), മീന പൊട്ടൻപ്ലാക്കൽ (അധ്യാപിക, എം. ക്യു.എച്ച്.എസ് കുടിയാന്മല), മിനി പീടികയ്ക്കൽ (മുക്കട), സിനി കരിങ്ങടയിൽ (അധ്യാപിക, സെന്റ് ജോർജ് എച്ച്.എസ് ചെമ്പന്തൊട്ടി). സഹോദരങ്ങൾ: റായ്പൂർ രൂപത ആർച്ച് ബിഷപ് എമിറേറ്റ്സ് ജോസഫ് അഗസ്റ്റിൻ ചരണക്കുന്നേൽ, സിസ്റ്റർ ജൊഹാന. സംസ്കാരം: ശനിയാഴ്ച രാവിലെ 10ന് കുടിയാൻമല ഫാത്തിമ മാത ദേവാലയ സെമിത്തേരിയിൽ.