നാദാപുരം: ഡി.സി.സി അംഗവും നാദാപുരം സഹകരണ അർബൻ ബാങ്ക് ഡയറക്ടറുമായ കോൺഗ്രസ് നേതാവ് കളപ്പീടികയിൽ കെ.പി. കൃഷ്ണൻ (72) നിര്യാതനായി. എ.സി. ഷൺമുഖദാസ് മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സനൽ സ്റ്റാഫിൽ അംഗമായിരുന്നു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം, കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് (എസ്) ജില്ല പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഷൈമൻ, ഷാഹിമ. മരുമകൻ: സുധീഷ്. സഹോദരങ്ങൾ: ഗോപിനാഥ്, പവിത്രൻ, പരേതരായ ഭാസ്കരൻ, ശ്രീധരൻ, അശോകൻ, ജാനു, മാതു, ശാന്ത.