ചെറുതുരുത്തി: കോഴിമാംപറമ്പ് ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മേൽവീട്ടിൽ എം.എസ്. രാഘവൻ (റിട്ട. അധ്യാപകൻ -87) നിര്യാതനായി.
1962 മുതൽ ആർ.എസ്.എസിൽ പ്രവർത്തിച്ച അദ്ദേഹം ജില്ല കാര്യവാഹക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം, ഭാരതീയ വിദ്യാനികേതൻ ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അകമല ശ്രീധർമശാസ്താ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും നിളാഞ്ജലി ഓഡിറ്റോറിയം ഉടമയുമാണ്.
ഭാര്യ: തങ്കമണി (റിട്ട. അധ്യാപിക). മക്കളില്ല. സഹോദരങ്ങൾ: ഉദയൻ, ലളിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.