കൂറ്റനാട്: തൃത്താല മാട്ടായ സ്വദേശി കൂരിയാട്ട സെയ്തലവിയുടെ മകൻ സഫീർ (33) അൽഐനിൽ നിര്യാതനായി. രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് ഒരാഴ്ചയായി അൽഐനിലെ ജീമി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അൽഐൻ കെ.എം.സി.സി, സുന്നി സെന്റർ പ്രവർത്തകർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. മാതാവ്: അസീന. ഭാര്യ: ഷഹന. മക്കള്‍: ബിൻ സഫീർ, മുഹമ്മദ് അയ്ദാൻ. അൽഐൻ ജീമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുവരും. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാട്ടായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.