ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് അടുത്ത് താമസിക്കുന്ന ബി.എ. അബ്ദുല്ല (അന്താക്കുച്ച -78) നിര്യാതനായി. മുസ്ലിം ലീഗ് നേതാവും പഴയ കാല പ്രവാസിയും ആയിരുന്നു. സൗദി അറേബ്യയിലെ അൽഖോബാർ അഹമ്മദ് ഈസാ അൽ ജലാഹിമ കമ്പനിയിൽ 30 വർഷം ജോലി ചെയ്തിരുന്നു. പരേതരായ ബി.കെ. അഹമ്മദ് ചെമ്മനാടിന്റെയും (കീഴൂർ) മറിയുമ്മയുടെയും മകനാണ്. ഭാര്യ: മൈമൂന. മക്കൾ: സാഹിറ, അഹമ്മദ് ഷമീം (ബിസിനസ്), മുഹമ്മദ് റബീഹ് (സൗദി അറേബ്യ), അബ്ദുറഹ് മാൻ റാഷിദ്, റഹീസ് (ഇരുവരും ദുബൈ). മരുമക്കൾ: റുബീന പെരുമ്പള, റൈഹാന കോപ്പ, നിലോഫർ ചെമ്മനാട്, അഫ്നാസ് കുമ്പള, പരേതനായ അബ്ബാസ് മായിപ്പാടി. സഹോദരങ്ങൾ: അബ്ദുൽ ഖാദർ ചെമ്മനാട്, പരേതയായ ആസിയാബി കോളിയാട്.