ഉദുമ: പാലക്കുന്ന് താരാലയത്തിൽ കുംഭ (കൊച്ചി കുംഭ -78) നിര്യാതയായി. പരേതരായ അലാമിവളപ്പ് ചോയിയുടെയും കുഞ്ഞമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ താരാ കോരൻ. മക്കൾ: പുഷ്പ (കുണ്ടോളംപാറ), മനോജ്കുമാർ (അങ്കോള ആഫ്രിക്ക), മുരളി കെ.താര (മർച്ചന്റ് നേവി), ബിന്ദു (നീലേശ്വരം തോട്ടം). മരുമക്കൾ: ഉദയ ഭാസ്കരൻ, ഭാസ്കരൻ (ഇരുവരും മുൻ പ്രവാസി), സൗമ്യ മനോജ്, നിമിഷ മുരളി.
സഹോദരങ്ങൾ: ചിറ്റേയി, ഭാർഗവി, പരേതരായ ചിരുത, രാമൻ, ഉമ്പിച്ചി, കോരൻ, കണ്ണൻ, ചോയിച്ചി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മലാംകുന്ന് സമുദായ ശ്മശാനത്തിൽ.