പേരാമ്പ്ര: കാറ്റുള്ളമലയിലെ പരേതനായ കുമ്പുക്കൽ സ്കറിയായുടെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. തലയാട് കാർത്തികയിൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, കുട്ടിയമ്മ, സണ്ണി, വിത്സൻ, പുഷ്പ, പരേതയായ വത്സ. മരുമക്കൾ: അഗസ്റ്റിൻ ഒറ്റപ്ലാക്കൽ കർണാടക, ക്ലൗസ് (ജർമനി), സാലി പേഴുംകാട്ടിൽ (ഓഞ്ഞിൽ) ടി.ഡി. മോളി തലച്ചിറ ചക്കിട്ടപാറ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), തങ്കച്ചൻ മുകാലയിൽ (പുല്ലൂരാംപാറ)പരേതനായ ബേബി മേക്കാട്ടുകുന്നേൽ (നീലഗിരി). സംസ്കാര ശുശ്രൂഷ ഞായറാഴ്ച രണ്ടിന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ.