കാഞ്ഞങ്ങാട്: പടന്നക്കാട്ടെ പി. നാരായണന്റെ മകൻ രാജേഷ് പുതിയ പുരയിൽ (39) നിര്യാതനായി. കഴിഞ്ഞദിവസം രാത്രി ശ്വാസതടസ്സമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദിവസങ്ങൾക്കുമുമ്പ് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. പെയിന്റിങ് തൊഴിലാളിയാണ്. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.