തളിപ്പറമ്പ്: ഗിറ്റാറിസ്റ്റ് കെ.എ. അജയൻ (63) നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ച പൂക്കോത്ത് തെരുവിലെ വാടക ക്വാർട്ടേഴ്സിൽ അബോധാവസ്ഥയിൽ കാണപ്പെട്ട അജയനെ പൊലീസിന്റെ സഹായത്തോടെ നാട്ടുകാർ പരിയാരത്ത് എത്തിക്കുകയായിരുന്നു. പാലക്കാട് പറളി സ്വദേശിയാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ പി.ഡബ്ല്യൂ.ഡി റോഡ്സ് ആൻഡ് ബിൽഡിങ്സ് വിഭാഗത്തിൽ ഹെഡ് ക്ലർക്കായിരുന്ന പരേതരായ അരവിന്ദാക്ഷന്റെയും കനകാംബുജയുടെയും മകനാണ്. സഹോദരങ്ങൾ: അജിത്ത് (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, മലമ്പുഴ), അനില (ലാൽ നാഗർ, പാലക്കാട്).