കൊടിയത്തൂർ: സൗത്ത് കൊടിയത്തൂർ മഠത്തിൽ മുഹമ്മദ് (എം.എസ്. കുഞ്ഞി -72) നിര്യാതനായി. കണ്ണൂർ താഴെ ചൊവ്വ സ്കൂൾ റിട്ട. അധ്യാപകനാണ്. കെ.എൻ.എം സൗത്ത് കൊടിയത്തൂർ യൂനിറ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ: ഉമൈബാൻ (റിട്ട. അധ്യാപിക, കണ്ണൂർ ചെറുമാവിലായി എ.യു.പി സ്കൂൾ). മക്കൾ: മുഹമ്മദ് ഷൈജൽ, അദീബ്, ഷാദിയ, നദ. മരുമക്കൾ: ശംസുദ്ദീൻ കൊടിയത്തൂർ, ഷാക്കിർ ഇളയൂർ, നസീഹ കൊടിയത്തൂർ, ഷാന വണ്ടൂർ. സഹോദരങ്ങൾ: മൊയ്തീൻകുട്ടി (അധ്യാപകൻ, കണ്ണൂർ മാവിലായി സ്കൂൾ), അബ്ദുൽ കരീം, അബ്ദുൽ മജീദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടരക്ക് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.