വടകര: വൈക്കിലശ്ശേരി എം.ടി.കെ ഹൗസിൽ താമസിക്കുന്ന വാഴയിൽ മുരളീധരൻ (66) നിര്യാതനായി. വൈക്കിലശ്ശേരി യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ്, ഒഞ്ചിയം മേഖല കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കുരിക്കിലാട് യൂനിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മഞ്ജുള. മക്കൾ: അരുൺ (കേരള പൊലീസ് വടകര), അശ്വിൻ (അധ്യാപകൻ, നരിക്കുന്ന് യു.പി സ്കൂൾ എടച്ചേരി). മരുമക്കൾ: ആരതി (അധ്യാപിക, രാമകൃഷ്ണ ഹൈസ്കൂൾ ഒളവിലം), ലിൻസെ (കുരിക്കിലാട്). സഹോദരൻ: അനിൽ കുമാർ.