പൂച്ചക്കാട്: പരേതരായ അബ്ദുൽ ഖാദറിന്റെയും ബീഫാത്തിമയുടെയും മകനും മുസ്ലിം ലീഗ് നേതാവുമായ പൂച്ചക്കാട്ടെ മുഹമ്മദലി (66) നിര്യാതനായി. മുസ്ലിം ലീഗ് മുൻ ജില്ല കൗൺസിൽ അംഗം പൂച്ചക്കാട് ജമാഅത്ത് വൈസ് പ്രസിഡന്റ്, പൂച്ചക്കാട് മദ്റസ കമ്മിറ്റി അംഗം, പള്ളിക്കര സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പൂച്ചക്കാട് എസ്.വൈ.എസ് പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങൾ നിലവിൽ വഹിക്കുന്നു.
നേരത്തേ 1988 കാലങ്ങളിൽ ഉദുമ മണ്ഡലം ലീഗ് പ്രവർത്തകസമിതി അംഗമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന കൗൺസിലറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ബഷീർ, ബാസിത്ത്, മുസ്സമ്മിൽ, മുർഷിദ് (ദുബൈ), മുബഷിറ. മരുമക്കൾ: ഇർഷാദ് മുക്കൂട്, സായിദ, അഫ്റ. സഹോദങ്ങൾ: ആമിന പള്ളിപ്പുഴ, ആയിഷ കാഞ്ഞങ്ങാട്, പരേതനായ ബഷീർ.
muhammed ali poochakkad