ചാലിയം: മകനെ സന്ദർശിക്കാൻ ഒരു മാസം മുമ്പ് പോയയാൾ ദുബൈയിൽ മരിച്ചു. ചാലിയം മുല്ലപ്പള്ളി റോഡിൽ അൽ ഫൗസ് മസ്ജിദിന് സമീപം പുത്തലത്ത് ഹൗസിൽ പരേതനായ ഇമ്പിച്ചിബാവയുടെ മകനും രാമനാട്ടുകര നോവ ഫൂട്ട് വെയർ ഉടമയുമായ പി.കെ അബ്ദുറഹ്മാൻ (67) ആണ് മരിച്ചത്. കർഷക കോൺഗ്രസ് ജില്ല സെക്രട്ടറിയും രാമനാട്ടുകര മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റുമാണ്. ഭാര്യ: മച്ചിങ്ങൽ സക്കീന. മക്കൾ: ഫവാസ് റഹ്മാൻ (ദുബൈ), ആയിഷ റനാൻ, ആയിഷ ലിയാൻ. മരുമക്കൾ: ഫർഹാന, ഫാദിൽ (ദുബൈ). സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഇബ്രാഹിം, അബ്ദുൽ മജീദ്, പരേതരായ കുഞ്ഞിക്കോയട്ടി, ബാവ, മുഹമ്മദ് കുട്ടി, റുഖിയാബി, അബൂബക്കർ. ഖബറടക്കം ചൊവ്വാഴ്ച ദുബൈ സോനാപുർ ഖബർസ്ഥാനിൽ നടക്കും.