വടകര: ചോറോട് പൊതുജന വായനശാലക്കു സമീപം മഠത്തിൽ മുക്കിലെമഠത്തിൽ രാധാകൃഷ്ണൻ (78) നിര്യാതനായി. ചോറോട് കെ.എ.എം.യു.പി സ്കൂൾ അധ്യാപകനായും, ചോറോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതികശരീരം രാവിലെ 10 മണിക്ക് മെഡിക്കൽ കോളജിന് കൈമാറും. ഭാര്യ: രാധ. മക്കൾ: അശോകൻ (റിട്ട. എയർഫോഴ്സ്, ഐ.ഒ.ബി കൊയിലാണ്ടി), ബിന്ദു സുധീർ (നഴ്സ്, എഫ്.എച്ച്.സി ഇരിങ്ങൽ). മരുമക്കൾ: സുധീർ കുമാർ (തിരുവള്ളൂർ എച്ച്.എസ് അധ്യാപകൻ), ദിവ്യ. സഹോദരങ്ങൾ: ചന്ദ്രിക (ട്രിച്ചി), ഭാർഗവൻ (റിട്ട. റെയിൽവേ).