കണ്ണൂർ: പൗരപ്രമുഖനും മത്സ്യ കയറ്റുമതി വ്യാപാരിയുമായ കണ്ണൂർ സിറ്റി ഞാലുവയൽ സംസമിൽ പുതിയാണ്ടി സുബൈർ (72) നിര്യാതനായി. ആയിക്കര റംല എന്റർപ്രൈസസ്, ആയിക്കര ആർ.എം.എസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. കണ്ണൂർ സി.എച്ച് സെന്ററിന്റെ സജീവ സഹകാരിയുമാണ്. മാതാവ്: പി. അസ്മാബി. പിതാവ്: പരേതനായ മാലോട്ട് മുഹമ്മദ്. ഭാര്യ: വി.സി റംലത്ത്. മക്കൾ: റഫ്ന, റംസി. മരുമക്കൾ: അറഫാത്ത് (പി.കെ ബുക്ക്സ് കണ്ണൂർ), പി.പി. മുഹമ്മദ് റയീസ് (റംല എന്റർപ്രൈസസ്). സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഫാറൂഖ് (ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ), റുഖിയ, ജമീല, സുബൈദ, ഖൈറുന്നിസ, പരേതരായ സലാം, നജീബ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് കണ്ണൂർ സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.