കാസർകോട്: ഖബറൊരുക്കുന്നതിനിടെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പളയിലെ കരുവക്കോട്ടെ അബ്ദുൽ അമീറാണ് (49) മരിച്ചത്. തിങ്കളാഴ്ച രാവിലെ പെരുമ്പള ജമാഅത്ത് മുൻ ട്രഷറർ കടവത്തെ മുഹമ്മദ് കുഞ്ഞിയുടെ ഖബറൊരുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: കുഞ്ഞിമാഹിൻ കുട്ടി. മാതാവ്: സുലൈഖ. ഭാര്യ: ഖുബ്റ. സഹോദരങ്ങൾ: ബഷീർ, ഷാഫി, സൈനബ്, മുംതാസ്, സഫിയ, മൈമൂന. ഖബറടക്കം പെരുമ്പള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.