ആനക്കര: നാടക കലാകാരനും കെ.എസ്.ആര്.ടി.സി ഡ്രൈവറുമായിരുന്ന മേഴത്തൂര്‍ കിഴക്കേ കോടനാട് പുല്ലാണി പറമ്പില്‍ കുഞ്ഞുണ്ണി (80) നിര്യാതനായി. ഭാവന, അമ്പിളി എന്നീ നാടക സംഘങ്ങളുമായി ചേര്‍ന്ന് നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ ഇദ്ദേഹം അരങ്ങിലെത്തിച്ചിരുന്നു. ഉടവാള്, അകത്തളം, വിശ്വരൂപം എന്നീ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിതാവ്: പരേതനായ കറപ്പന്. മാതാവ്: പരേതയായ വള്ളിക്കുട്ടി. ഭാര്യ: ലീല. മക്കള്‍: ശശികുമാര്‍, സുധീഷ്, സുമേഷ്, സുഭാഷ്. മരുമക്കള്‍: ജിനി, ദര്‍ശന, സിമി, സാവിത്രി. സഹോദരങ്ങള്‍: ചന്ദു, വള്ളി, ജാനകി, പരേതരായ ദേവകി, മീനാക്ഷി.