പാലക്കാട്: വലിയങ്ങാടിയിൽ ദീർഘകാലം പലചരക്ക് കച്ചവടം നടത്തിവന്നിരുന്ന പിരായിരി ഗ്രീൻ ഫീൽഡിൽ ശ്രീലക്ഷ്മി വീട്ടിൽ എൻ. രാമൻ (മണിയേട്ടൻ -84) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: രുഗ്മിണി, പങ്കജം, ഉഷാകുമാരി, ശാന്തകുമാരി, വിജയകുമാർ, ഗോപാലകൃഷ്ണൻ, ജയകൃഷ്ണൻ, ശിവ ഷൺമുഖൻ. മരുമക്കൾ: രാജഗോപാൽ, ലോകനാഥൻ, കൃഷ്ണമൂർത്തി, ബിന്ദു, രമ്യ, രഞ്ജിനി, തുളസി, പരേതനായ ഗോപിനാഥൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.