ആനക്കര: കോയമ്പത്തൂരിലുണ്ടായ വാഹനപകടത്തില്‍ കൂറ്റനാട് കട്ടില്‍മാടം സ്വദേശിക്ക് ദാരുണാന്ത്യം. മണിയാറത്ത് വീട്ടില്‍ മുഹമ്മദ് മുസ്തഫയാണ് (48) മരിച്ചത്. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. സ്കൂട്ടറിനു പിന്നില്‍ യാത്ര ചെയ്യുകയായിരുന്നു മുസ്തഫ. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ലോറിക്കടിയിലേക്ക് വീണു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചെന്നാണ് വിവരം. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ ഖബറടക്കും.