തിരുവമ്പാടി: റിട്ട. അധ്യാപകൻ ഡൊമിനിക് അഴകത്ത് (86) നിര്യാതനായി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് യു.പി സ്കൂൾ പ്രധാനാധ്യാപകൻ ആയിരുന്നു. ഭാര്യ: സിസിലി (വയനാട് നടവയൽ മുഞ്ഞാട്ട് കുടുംബാംഗമാണ്). മക്കൾ: ബിനു (യു.എസ്.എ), ബിബിൻ (യു.എസ്.എ), ബിസ്മി (ബംഗ്ലൂർ). മരുമക്കൾ: സുനിൽ ചിറത്തലക്കൽ അമ്പലവയൽ (യു.എസ്.എ), ജൂലി തോട്ടപ്പള്ളിൽ മണിക്കടവ്. (യു.എസ്.എ), അനൂപ് നെല്ലാനിക്കാട്ട് നടവയൽ (ബംഗ്ലൂർ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.15ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.