എടക്കര: കൂട്ടുകാർക്കൊപ്പം ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചുങ്കത്തറ ബൈപ്പാസ് റോഡില്‍ ഉരോത്തില്‍ ഗിരീഷിന്റെ മകന് അര്ജുന് (17) ആണ് ബുധനാഴ്ച ചാലിയാറില്‍ കൈപ്പിനി പാലത്തിന് സമീപത്തെ കടവില്‍ മരിച്ചത്.
ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. അര്‍ജുനെ പുഴയിൽ കാണാതായതോടെ സുഹൃത്തുക്കള്‍ ബഹളം വെക്കുന്നത് കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്.
ഉടനെ നിലമ്പൂര്‍ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: വണ്ടാലി ബിന്ദു. സഹോദരന്: അഖില്‍.