നീലേശ്വരം: കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റും റിട്ട. വെയർഹൗസ് കോർപറേഷൻ റീജനൽ മാനേജറുമായിരുന്ന നീലേശ്വരം കോട്ടപ്പുറത്തെ എ. അബ്ദുൽ അസീസ് ഹാജി (83) നിര്യാതനായി. നീലേശ്വരം ജേസീസിന്റെ ആദ്യകാല പ്രസിഡന്റും കോട്ടപ്പുറം എക്സ് ഗൾഫ്മെൻ വെൽഫെയർ സഹകരണ സംഘം സ്ഥാപക പ്രസിഡന്റുമായിരുന്നു.
ഭാര്യ: ഇ.കെ. നഫീസ. മക്കൾ: ഹസീന (കാഞ്ഞങ്ങാട് നഗരസഭ പടന്നക്കാട് വാർഡ് കൗൺസിലർ), ഹാരിസ് ( ഫാറൂക്ക് ഓട്ടോമൊബൈൽസ്), സീനത്ത്, ഷാജി (ബേക്കറി ഹൈവേ ജങ്ഷൻ). മരുമക്കൾ: അബ്ദുൽ റസാക്ക് തായലക്കണ്ടി (കാഞ്ഞങ്ങാട് മുനിസിപ്പൽ ലീഗ് പ്രസിഡന്റ്), മജീദ്, സാദിയ (പള്ളിക്കര,) ആരിഫ (കൈതക്കാട്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് കോട്ടപ്പുറം ഇടത്തറ ജുമാമസ്ജിദിൽ.