കരിവെള്ളൂർ: മാധ്യമം കരിവെള്ളൂർ ഏജന്റ് പാലക്കുന്നിലെ വടക്കുമ്പാട് വി.വി. ബാബു (59) നിര്യാതനായി. പിതാവ്: പരേതനായ കരുണാകരൻ. മാതാവ്: വി.വി. നാരായണി. ഭാര്യ: വി.വി. രാധ (വടക്കുമ്പാട്). മക്കൾ: വി.വി. ബിപിൻ, വി.വി. ബിനൂപ് (ഇരുവരും ഗൾഫ്). മരുമകൾ: എൻ. ശ്രുതി (ബദിയടുക്ക ). സഹോദരങ്ങൾ: വി.വി. ഗീത(കോറോം ), വി.വി. ബേബി(പെരളശ്ശേരി), വി.വി. മധു (വടക്കുമ്പാട് ). മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ പൊതുദർശനത്തിനു ശേഷം ഒമ്പതിന് വടക്കുമ്പാട് പൊതുശ്മശാനത്തിൽ സംസ്കരിക്കും.