കണ്ണവം: ജില്ലയിലെ തിടമ്പ് നൃത്ത കലാകാരനും കൊട്ടിയൂർ ക്ഷേത്രം മച്ചൻ സ്ഥാനികനും അഴീക്കോട് പുതിയകാവ് ഭഗവതി ക്ഷേത്രം മേൽശാന്തിയുമായ എടയാർ തൈക്കണ്ടി ഇല്ലത്ത് വട്ടക്കുന്നം ദാമോദരൻ നമ്പൂതിരി (64) നിര്യാതനായി. എടയാർ ശ്രീ നാരായണമംഗലം വിഷ്ണു ക്ഷേത്രം ഊരാളനാണ്. ബി.ജെ.പി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയംഗം, രാഷ്ട്രീയ സ്വയംസേവക സംഘം ചിറ്റാരിപ്പറമ്പ് മുൻ ബൗദ്ധിക് പ്രമുഖ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ദേവകി അന്തർജനം. മക്കൾ: ടി.വി. വിഷ്ണു (തിരുവോണപ്പുറം വിഷ്ണു ക്ഷേത്രം മേൽശാന്തി), ഹരികൃഷ്ണൻ നമ്പൂതിരി (തിടമ്പ് നൃത്ത കലാകാരൻ). സഹോദരൻ: പരേതനായ നാരായണൻ നമ്പൂതിരി. സംസ്കാരം എടയാർ തറവാട്ട് ശ്മശാനത്തിൽ വെള്ളിയാഴ്ച രാവിലെ 11ന്.