ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് അംഗൻവാടിക്ക് സമീപം വിമുക്ത ഭടൻ ഉഷസ്സിൽ ബി. സേതുമാധവൻ (73) നിര്യാതനായി. പരേതരായ ബാലറാമിന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഉഷാകുമാരി. മക്കൾ: സജിത്ത്കുമാർ (ദുബൈ), എസ്. സുധീഷ് കുമാർ (അരുണാചൽ പ്രദേശിൽ വീരമൃത്യു വരിച്ച സൈനികൻ). മരുമക്കൾ: സവിനയ സുധീഷ് കുമാർ (മക്രേരി), റീമ സജിത്ത് കുമാർ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: സരള (അഴിയൂർ), ഭവാനി (തിരുവങ്ങാട്), പരേതരായ ദാസൻ, വൽസല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ.