നടുവണ്ണൂർ: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് സി.എച്ച് സെന്റർ മുൻ സെക്രട്ടറിയുമായിരുന്ന ശുക്കൂർ തയ്യിൽ (50) നിര്യാതനായി. പൂനത്ത് മുസ്ലിം റിലീഫ് കമ്മിറ്റി പ്രസിഡന്റാണ്. പേരാമ്പ്ര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ, മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം, പൂനത്ത് ഖുവ്വത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റി ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പരേതനായ പൂനത്ത് തയ്യിൽ മൊയ്തീൻ ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സക്കീന. മക്കൾ: നിഹാൽ (മലബാർ ജ്വല്ലറി) നാജിയ. മരുമകൻ: നിസാൽ ബാവ.