മണ്ണുത്തി: തടി കയറ്റിവരുകയായിരുന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ചു. മണ്ണുത്തി തനിഷ്ക് വീട്ടില്‍ താജുദ്ദീന്റെയും സൈനയുടെയും (വെറ്ററിനറി കോളജ് പ്രഫസര്‍) മകന് അഖില്‍ (22) ആണ് മരിച്ചത്. ഗവ. എൻജിനീയറിങ് കോളജിലെ നാലാം വര്‍ഷ ഇലക്ട്രോണിക് വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി 11ഓടെയാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വെട്ടിക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം കൊല്ലം ഓച്ചിറയിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി. സഹോദരന്: നിഖില്‍. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലം ഓച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.