കോട്ടക്കൽ: കൈപറ്റ ഉമ്മിണിക്കടവത്ത് പരേതനായ ചേക്കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ജലീൽ (56) ഫുജൈറയിൽ നിര്യാതനായി. ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റും പൊട്ടിക്കല്ല് കെ.എം.സി.സി വൈസ് ചെയർമാനുമായിരുന്നു.
മാതാവ്: മമ്മാതി കുട്ടി. ഭാര്യ: റംല ചാത്തേരി. മക്കൾ: ഷിറിൻ ജലീൽ, മുഹമ്മദ് ഷബിൻ. മരുമകൻ: ഡോ. ജാബിർ കുണ്ടൂർ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് ഉമ്മിണിക്കടവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.